മൊറാഴ:ആന്തൂർ നഗരസഭാതല ലഹരി വിരുദ്ധ ദിനാചരണവും പുകയില രഹിത വിദ്യാലയ പ്രഖ്യാപനവും മൊറാഴ സെൻട്രൽ സി.എച്ച്. കമ്മാരൻ സ്മാരക യു.പി.സ്കൂളിൽ നടന്നു.


നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ദിനാചരണത്തിൻ്റെ ഉൽഘാടനവും പുകയില രഹിത വിദ്യാലയ പ്രഖ്യാപനവും നടത്തി.
പി.ടി.എ പ്രസിഡണ്ട് എൽ.ടി. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ നിജിത്, അനില തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ഹെഡ് മാസ്റ്റർ കെ. രാജീവൻ സ്വാഗതവും പ്രദീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടെ സൂംബാ ഡാൻസും അരങ്ങേറി.
Anthoor Municipality organized an anti-drug day celebration